Thursday, November 04, 2010

Vocational Higher Secondary :First Year Improvement Result 2010 Publushed

തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബറില്‍ നടത്തിയ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. kerala results.nic.in, results.kerala.nic.ഇന്‍ വെബ്സൈറ്റുകളില്‍ റിസള്‍ട്ടും സ്കോറുകളും ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ 25 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍ സഹിതം, സെക്രട്ടറി, തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-01 വിലാസത്തില്‍ രജിസ്റര്‍ ചെയ്ത് അയക്കണം. അപേക്ഷാ ഫാറങ്ങളുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപ പ്രകാരവും 0202-01-102-93-VHSE Fees ശീര്‍ഷകത്തില്‍ ഒടുക്കണം. പി.എന്‍.എക്സ്.6902/10
Result School Wise അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

.

Sunday, September 19, 2010

Google Chrome in Ubundu 10.04

എട്ടാംക്ലാസിലെ പാഠപുസ്തക പരിശീലനത്തിന് ചെന്നപ്പോള്‍:-

ജോബ്‌സണ്‍ മാഷിന്റെ ക്ലാസ് :-

Laptop ഉം LCD TV യും ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം.....

മാഷിന്റെ ലാപ്‌ടോപ്പിലെ സ്ക്രീന്‍ ( Desktop) ടി വി യില്‍ ദൃശ്യമായപ്പോള്‍ .....

എന്തത്ഭുതം ...............

അതിലുണ്ട് ഗൂഗിള്‍ ക്രോം കിടക്കുന്നു....

ഇന്റര്‍വെല്‍ സമയത്ത് മാഷിന്റെ അടുത്ത് ചെന്നു:

“ എങ്ങന്യാ മാഷേ ഇത് ഇതിലാക്കിയേ “ എന്ന കുട്ടികളുടെ മുഖഭാവത്തോടെ ഗൂഗിള്‍ ക്രോമിനെ ഉബുണ്ടുവിലാക്കിയ കഥ ചോദിച്ചു.

മാഷ് അധികം വിശദീകരണം കൂടാതെ കിട്ടിയ സ്ഥലം കാണിച്ചു തന്നു.

നിങ്ങള്‍ക്കും വേണമെങ്കില്‍ അവിടെ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാം

അതിനായി





ഇവിടെ ക്ലിക്ക് ചെയ്യുക



Wednesday, September 08, 2010

നിങ്ങള്‍ക്ക് Tux Paint ഫ്രീ ആയി Download ചെയ്യാം !!

ചെറിയ കുട്ടികള്‍ക്ക് കമ്പ്യൂട്ടറില്‍ താല്പര്യം ഉളവാക്കുവാന്‍ സഹായിക്കുന്ന ഒരു സോഫ്‌റ്റ്വെയറാണ് Tux Paint. വിദേശരാജ്യങ്ങളില്‍ നഴ്‌സറി കുട്ടികള്‍ ഇത് പരിശീലിക്കുന്നു. നമ്മുടെ നാട്ടില്‍ യു. പി ക്ലാസുകളിലാണ് ഇത് പരിശീലിപ്പിക്കുന്നത് .
സാധാരണ സ്കൂളുകളില്‍ ലിനക്സിലാണ് Tux Paint ഉള്ളത് . എന്നാല്‍ വിന്‍ഡോസിലും Tux Paint ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
ഇത് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍


ഇവിടെ ക്ലിക്ക് ചെയ്യുക .


Tux Paint നെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍



ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, August 01, 2009

ചേറ്റുവ കോട്ടയിലൂടെ


ചിത്രത്തില്‍ കാണുന്ന തോട് ; പണ്ട് ടിപ്പുവിന്റെ കോട്ടക്കുചുറ്റുമുള്ള കിടങ്ങ് ആയിരുന്നെന്ന് സ്ഥലവാസികള്‍ പറയുന്നു. ഇതിന് ജലമാര്‍ഗ്ഗവുമായി പണ്ട് ബന്ധമുണ്ടായിരുന്നുവെത്രെ.
കൊട്ടയിലെ കല്ലുകള്‍ പലരും എടുത്തുകൊണ്ട്യുപോയത്രെ ; വീടുപണിക്ക്

Thursday, May 01, 2008

ദക്ഷിണാഫ്രിക്കയിലെ ‘ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് (2007) മലയാലിക്ക് !!

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പിലെ ടീച്ചര്‍ ഓഫ് ദി ഇയര്‍ (2007 ) അവാര്‍ഡ് ജോജി അലക്സിനു ലഭിച്ചു.
പതിനഞ്ചുവര്‍ഷമായി അവര്‍ ദക്ഷിണാഫ്രിക്കയില്‍ അദ്ധ്യാപികയാണ് .
പാല തണ്ണിപ്പാറ അനില്‍ ടി. അലക്സിന്റെ ഭാര്യയും മിത്രക്കരി കളരിപ്പറമ്പില്‍ കെ. പി. ജോര്‍ജ്ജിന്റെ മകളുമാണ് .

Tuesday, April 29, 2008

മലയാളി വിദ്യാര്‍ത്ഥിനിക്ക് കനഡായില്‍ അവാര്‍ഡ് !!

ടോറന്റോ യൂണിവേഴ്‌സിറ്റി ന്യൂറോ സയന്‍സ് വിദ്യാര്‍ത്ഥിനി ജെമി ജോസഫിന് കനേഡിയന്‍ സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ജോണ്‍ എച്ച് മോണ്‍സ് അവാ‍ര്‍ഡിന് അര്‍ഹനായി . അവാര്‍ഡ് തുക 16,000 ഡോളര്‍ ആണ് .ഒന്നാം ലോകമാഹായുദ്ധത്തില്‍ മരണമടഞ്ഞ ജോണ്‍ എച്ച് മോണ്‍സിന്റെ സ്മരണയെ നിലനിര്‍ത്തുവാന്‍ 1920 ല്‍ ആരംഭിച്ചതാണ് ഈ അവാര്‍ഡ് .
ഇരവിപേരൂര്‍ ചേറ്റുകണ്ടത്തില്‍ ജോസഫ് സി ജോസഫിന്റെ മകളാണ്.

 

Web Site Statistics
Apple Laptop Computer