Wednesday, March 05, 2008

ഗുരുക്കന്മാര്‍ ഉപദേശിക്കുന്നു ; "രോഗികളെ ബഹുമാനിക്കുക"

കളമശ്ശേരി : കൂടുതല്‍ മരുന്ന് എഴുതരുതെന്നും രോഗികളെ നഹുമാനിക്കരുതെന്നും ദിവസവും ജോലി തുടങ്ങുന്നതിനു മുമ്പായി അല്പനേരം ഈശ്വരനെ സ്മരിക്കണം. കൊച്ചി മെഡിക്കല്‍ കോളേജില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവ ഡോക്ടര്‍മാര്‍ക്ക് കേരളത്തിലെ ഏറ്റവും സീനിയറായ പ്രൊഫസര്‍മാര്‍ നല്‍കിയ പ്രധാന ഉപദേശമായിരുന്നു ഇവ .
മൂന്നു മരുന്നുകളില്‍ കൂടുതല്‍ രോഗികള്‍ക്ക് എഴുതി നല്‍കരുതെന്ന് സ്ക്രോള്‍ വിതരണം ചെയ്തുകൊണ്ട് ഡോ: സുന്ദരി ജി മേനോന്‍ അവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി.
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിലെ രണ്ടാം ബാച്ച് വിദ്യാര്‍ത്ഥികളായ 50 പേരാണ് ഇന്നലെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത് .കൊച്ചി മെഡിക്കല്‍ കോളേജിന് സ്ഥിരാംഗീകാരം ലഭിച്ച ശേഷം ആദ്യമായി പുറത്തിറങ്ങുന്നവരെന്ന ബഹുമതിയും ഇവര്‍ക്കര്‍ഹമായി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

"ഗുരുക്കന്മാര്‍ ഉപദേശിക്കുന്നു ; "രോഗികളെ ബഹുമാനിക്കുക.
സുനില്‍ മാഷെ...
കൊള്ളാം

 

Web Site Statistics
Apple Laptop Computer